അബൂദാബി ആരോഗ്യം

മനസ്സുകൊണ്ട് ഐക്യപ്പെടാം ; യുഎഇയിൽ ഇന്ന് പ്രാർത്ഥനാദിനം.

കോവിഡ് 19 മഹാമാരിക്കെതിരേയുള്ള പ്രവർത്തനങ്ങളിൽ മനസ്സുകൊണ്ട് ഐക്യപ്പെടാൻ വ്യാഴാഴ്ച വിവിധ വിശ്വാസിസമൂഹങ്ങളുടെ സംയുക്ത പ്രാർഥന. യു എ ഇ ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റി’ ആഹ്വാനംചെയ്ത ഈ ആത്മനവീകരണ യജ്ഞത്തോട് യു.എ.ഇ.യിലുള്ള ഇസ്‌ലാം, ഹിന്ദു, ക്രിസ്ത്യൻ അടക്കമുള്ള മുഴുവൻ വിശ്വാസി സമൂഹവും പിന്തുണയറിയിച്ചിട്ടുണ്ട്.

മേയ് 14 വ്യാഴാഴ്ച പ്രാർഥനയും ഉപവാസവും ദാനധർമവുമായി ആവുംവിധം ഈ കരുതൽ ശ്രമത്തിന്റെ ഭാഗമാവാനാണ് കമ്മിറ്റി അറിയിച്ചത്. ഓരോ മത, വിശ്വാസ വിഭാഗങ്ങൾക്കും അവരവരുടെ രീതിയിൽ പ്രാർഥനയുടെ ഭാഗമാവാം.

പൊതുവായ വെല്ലുവിളിയെ മറികടക്കാൻ വിശ്വാസപ്രമാണങ്ങളിലെ വൈജാത്യങ്ങൾ മാറ്റിവെച്ച് ഏവരും ഒന്നിക്കുമെന്ന് ഈ ശ്രമത്തിന് ലഭിച്ച പിന്തുണ വ്യക്തമാക്കുന്നതായി യു.എ.ഇ. ഹ്യൂമൻ ഫ്രറ്റേണിറ്റി ഹയർ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദെൽ സലാം പറഞ്ഞു.

വ്യാഴാഴ്ചരാത്രി ഒൻപത് മണിക്ക് ഏവരും മനസ്സുകൊണ്ട് ഒരേ ആഗ്രഹത്തോടെ പ്രാർഥനയിൽ ഭാഗമാവണമെന്നും അദ്ദേഹം അറിയിച്ചു.

#PrayForHumanity എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും ഐക്യദാർഡ്യത്തിന്റെ പോസ്റ്റുകളും പങ്കിടാനും നിർദ്ദേശിക്കുന്നു.

ദുബായിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ബുധനാഴ്ച വൈകുന്നേരം തന്നെ പ്രാർത്ഥന ആരംഭിച്ചു, ഇന്ന് വൈകുന്നേരം 6 മണി വരെ തുടരും

സഹിഷ്ണുത മന്ത്രാലയത്തിന്റെ സംയുക്ത പ്രാർത്ഥന സെഷൻ  ഇന്ന്  വൈകുന്നേരം 5.30 ന് ആരംഭിക്കും

ദുബായിലെ ഗുരുനാനക് ദർബാർ ഇന്ന് വൈകുന്നേരം 6 മുതൽ 7 വരെ 7,000 രജിസ്റ്റർ ചെയ്ത അംഗങ്ങളുമായി സൂം കോൺഫറൻസ് നടത്തും.

അബുദാബിയിലെ ബി‌എ‌പി‌എസ് ഹിന്ദു മന്ദിർ ഇന്ന് രാത്രി 7.30 മുതൽ പ്രാർത്ഥനാ സമ്മേളനം നടത്തും. ഈ പ്രാർത്ഥന എല്ലാവർക്കും ലഭ്യമായിരിക്കും. prayer.mandir.ae

error: Content is protected !!