ആരോഗ്യം കേരളം

കേരളത്തിൽ ഇന്ന് കൂടുതൽ കോവിഡ് കേസുകൾ ; പുതുതായികൊവിഡ് സ്ഥിരീകരിച്ചത് 67 പേര്‍ക്ക്

കേരളത്തിൽ ഇന്ന് പുതുതായി 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോട് ആലപ്പുഴ മൂന്ന് വീതവുമാണ് പോസിറ്റീവ് ആയവരുടെ എണ്ണം.

രോഗം ബാധിച്ചവരില്‍ 27 പേർ വിദേശത്ത് നിന്ന് വന്നതാണ്. തമിഴ്നാട് ഒൻപത്, മഹാരാഷ്ട്ര 15, ഗുജറാത്ത് അഞ്ച്, കർണാടക രണ്ട്, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു.

963 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത് 104333 പേർ. 103528 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങലിലോ ആണ്. 808 പേർ ആശുപത്രികളിൽ.

ഇന്ന് പത്ത് പേര്‍ക്ക് രോഗം ഭേദമായി

error: Content is protected !!