കേരളം ചരമം

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു 

കേരളത്തിൽ കോവിഡ് മരണം പത്തായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മാവൂര്‍ സ്വദേശിനി സുലേഖയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.  56 വയസായിരുന്നു.
ഈ മാസം 25നാണ് ഇവര്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുലേഖയുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
error: Content is protected !!