ആരോഗ്യം കേരളം ചരമം

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

കേരളത്തിൽ ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ സ്വദേശിനി ആസിയ(62)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ആയിഷയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി.

പക്ഷാഘതത്തെ തുടര്‍ന്നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 17-ാം തിയതി വരെ ആയിഷ തലശ്ശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുപതാം തിയതിയാണ് ആയിഷ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആയിഷ.

error: Content is protected !!