അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം കേരളം ദുബായ് ഷാർജ

കുടുംബം പോറ്റാൻ പ്രവാസം തിരഞ്ഞെടുത്ത അവരും കേരളീയരാണ്

നൂറിലധികം മലയാളി ജീവനുകളാണ് കൊറോണ മൂലം ഗൾഫിൽ പൊലിഞ്ഞത്. ഏത് സംഖ്യയിൽ തീരുമെന്നറിയില്ല അത് വെറുമൊരു അക്കമല്ലല്ലോ അതിജീവനത്തിന് ഗൾഫിലേക്ക് വന്നവരാണ്. മതി, ഉള്ളത് പോലെ ജീവിക്കാം, എല്ലാം നിർത്തിയിട്ട് വാ എന്ന് വീട്ടുകാർ പല തവണ പറഞ്ഞിട്ടുണ്ടാകാം അപ്പോഴും വീട്ടുകാർക്കു വേണ്ടി തന്നെ ഈ മരുഭൂമിയിൽ കഷ്ടപ്പെട്ടവർ അവർക്കൊരു അന്ത്യ യാത്രാമൊഴി പോലുമില്ല. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിച്ച ശീലം പണ്ടേയില്ല പ്രവാസിക്ക്. വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി ജീവിച്ചു. ഇന്ന് മാനസിക സംഘർഷം അനുഭവിച്ചു ഉറ്റവരെ പോലും ഒരു നോക്ക് കാണാൻ കഴിയാതെ പ്രവാസ ലോകത്ത് തന്നെ അന്ത്യവിശ്രമം, വല്ലാത്ത ഒരു വിധിയാണ് ഇത്.

മരണപ്പെട്ടവരിൽ അധികം പേരും സാധാരണക്കാരാണ് കുടുബം പോറ്റാൻ വിമാനം കയറിവർ, വലിയ സമ്പാദ്യം ഒന്നും ഇല്ലാത്തവർ ആയത് കൊണ്ട് തന്നെ നാട്ടിൽ നിന്ന് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഈ മരണപെട്ടവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കണം ഈ കൊറോണ കാലത്ത് എല്ലാ രീതിയിലും അവഗണിക്കപ്പെടുന്ന പ്രവാസികൾക്ക് താങ്ങായി സർക്കാർ അടിയന്തിരമായി ഇടപെടണം.  മരിച്ചവരോട് നീതി പുലർത്താൻ അവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കണം. പ്രിയപ്പട്ടവരുടെ മുഖം പോലും ഒരു നോക്ക് കാണാൻ കഴിയാത്ത ആ കുടുമ്ബത്തിന് ഒരു ആശ്വാസമായി അതെങ്കിലും നൽകാൻ സർക്കാർ തയ്യാറാകണം, ഈ കാര്യത്തിൽ പ്രതിപക്ഷത്തിന്റ് സമ്മർദവും ഉണ്ടാവണം.

ഇൻകാസ് ദുബായ് സെക്രട്ടറി ആരിഫ് ഒരാവിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽനിന്നും.

#കുടുംബം #പോറ്റാൻ #പ്രവാസം #തിരഞ്ഞെടുത്ത #അവരും #കേരളീയരാണ്100 ൽ അധികം മലയാളി ജീവനുകളാണ് കൊറോണ മൂലം ഗൾഫിൽ പൊലിഞ്ഞത്. …

Arif Oravil ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಮೇ 25, 2020

 

error: Content is protected !!