ദുബായ്

പ്രത്യേകതയുള്ള പെരുന്നാൾ ബിരിയാണി, കരുതലോടെ പാകം ചെയ്ത് 1200 പേർക്ക് ; കുറ്റിയാടി കെ എം സി സി ജനശ്രദ്ധ നേടുന്നു

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കരുതലിന്റെ ഒരു പടി മുന്നിൽ നിൽക്കുകയാണ് ദുബായിലുള്ള കുറ്റിയാടി മണ്ഡലം കെ എം സി സി പ്രവർത്തകർ. പെരുന്നാൾ ദിവസം അർഹതപ്പെട്ട 1200 പേർക്ക് നൽകുവാൻ രുചികരമായ മട്ടൻ ബിരിയാണി തയ്യാറാവുകയാണ്. പൊതു ഭക്ഷണപ്പുരയിലോ, പാചകക്കാരോ സാധാരണ രീതിയിൽ പാകം ചെയ്യുകയല്ല ! കെ എം സി സി പ്രവർത്തകർ തന്നെ ഒരു വില്ലയിൽ സ്വന്തമായി പാചകം ചെയ്യുകയാണ്. മുന്തിയ ബിരിയാണി അരിയും, നല്ല ആടുകളെ ഹലാൽ മുറ പ്രകാരം അറുത്ത് കരുതലോടെ രുചികരമായി പാചകം ചെയ്യുകയാണ്. പ്രവർത്തകർ നേരിട്ട് പാചകം ചെയ്ത് വിതരണം നടത്തുന്നതറിഞ്ഞു നാട്ടുകാരും അല്ലാത്തവരും കൗതുകം പ്രകടിപ്പിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.

error: Content is protected !!