അബൂദാബി ആരോഗ്യം

അബുദാബിയിൽ തൊഴിലാളികൾക്കായി മൂവായിരത്തോളം മാസ്കുകൾ വിതരണം ചെയ്തു

അബുദാബി: ഇൻമേറ്റ്സ് നിർമിച്ച മൂവായിരത്തോളം മെഡിക്കൽ മാസ്കുകൾ വിതരണം ചെയ്തു.ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സെയ്‌ദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് പ്യുണിറ്റീവ് ആൻഡ് കറക്ഷണൽ എസ്റ്റാബ്ലിഷ്മെൻറ്സ് (PCE)പദ്ധതി നടപ്പിലാക്കിയത്.

ഇന്റീരിയർ മിനിസ്ട്രിയുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച മാസ്‌കുകളാണ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ തൊഴിലാളികൾക്കായി വിതരണം ചെയ്തത്.ആരോഗ്യമന്ത്രാലയം നിർദേശിക്കുന്ന സവിശേഷതകളുള്ള അന്തർദേശീയ നിലവാരത്തിലാണ് മാസ്കുകൾ നിർമിച്ചത്.കൊറോണ വൈറസ് വ്യാപനം തടയുന്ന പ്രവർത്തനങ്ങളിലേക്കുള്ള സംഭാവനയായാണ് പദ്ധതി.

error: Content is protected !!