ആരോഗ്യം കേരളം ചരമം ദുബായ്

ദുബായിൽ ഹൈന്ദവമതവിശ്വാസിയുടെ ശവസംസ്കാരചടങ്ങ് മുസ്ലിം സാമൂഹ്യ പ്രവർത്തകന്റെ സാന്നിദ്ധ്യത്തിൽ നടന്നു

കഴിഞ്ഞ ദിവസം മരണമടഞ്ഞ രമേഷ് കാളിദാസിന്റെ മൃതദേഹം ഹൈന്ദവമതാചാര പ്രകാരം ദുബായ് ജബൽ അലി വൈദ്യുതി ശ്മശാനത്തിൽ ശവസംസ്കാരം നടത്തി. മുൻനിശ്ചയിച്ച പ്രകാരം കുടുംബം ചുമതലപ്പെടുത്തിയതനുസരിച്ച് സാമൂഹ്യ പ്രവർത്തകനായ നസീർ വാടാനപ്പിള്ളി ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുകയും ശവസംസ്കാരചടങ്ങിൽ കുടുംബത്തിന്റെ പ്രതിനിധി ആയി പങ്കെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാർത്ത ദുബായ് വാർത്തയിലൂടെ പുറത്തു വന്നതിനെ തുടർന്ന് ആയിരക്കണക്കിനാളുകളാണ് നസീർ വാടാനപ്പിള്ളിക്ക് അഭിനന്ദനങ്ങളും ആശംസകളും നേർന്നുകൊണ്ട് രംഗത്തെത്തിയത്. മതപരമായ വിധ്വേഷങ്ങളും വൈജാത്യങ്ങളും ഗൾഫ് ഇൻഡ്യക്കാർക്കിടയിൽ ഇല്ലെന്നുള്ളതിന്റെ ഒരുത്തമ ഉദാഹരണമായി ഈ സംഭവം മാറുകയാണ്.

error: Content is protected !!