ചരമം ദുബായ്

ഹിന്ദുവിന്റെ ശവസംസ്കാരം മകന്റെ സ്ഥാനത്ത് നിന്നുകൊണ്ട് മുസ്ലിം നിർവ്വഹിക്കുന്ന അപൂർവ ചടങ്ങിന് നാളെ ദുബായ് സാക്ഷി.

കഴിഞ്ഞ ദിവസം ദുബായ് റാഷിദ് ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച് മരിച്ച ഒരു ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയോടുകൂടി മകന്റെ സ്ഥാനത്തു നിന്ന് കൊണ്ട് മുസ്ലിമായ സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളി മുൻനിരയിൽ നിന്ന് നിർവഹിക്കുന്ന ചടങ്ങിന് നാളെ ദുബായ് സാക്ഷിയാകുകയാണ്. താനെ സ്വദേശിയായ രമേഷ് കാളിദാസ് ആണ് ദുബായിൽ മരണപ്പെട്ടത്.

മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളെല്ലാം ദുബായിൽ കോറന്റെയിനിലാണ് . അവർക്കാർക്കും പുറത്തു വരാൻ നിർവാഹമില്ല. ഈ സാഹചര്യത്തിൽ അവർ സാമൂഹ്യ പ്രവർത്തകനായിരുന്ന നസീർ വാടാനപ്പള്ളിയെ വിളിച്ച് പിതാവിന്റെ പാസ്സ്‌പോർട്ട് ഏല്പിക്കുകയും തങ്ങളുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഒരു മകന്റെ കർത്തവ്യബോധത്തോടുകൂടി പിതാവിന് അന്തിമോപചാരം അർപ്പിച്ചു ശവസംസ്കാരം നടത്താനുള്ള ചുമതല നല്കുകയുമാണുണ്ടായത് . തികച്ചും അപൂർവമായ ഇങ്ങനൊരു സാഹചര്യത്തിന് സാക്ഷിയാകേണ്ടിവരുന്നതും ചുമതല കിട്ടിയതും തന്റെ ജീവിതത്തിലെ സുപ്രധാനമായ നിമിത്തമാണെന്ന് നസീർ വാടാനപ്പള്ളി ദുബായ് വാർത്തയോട് പറഞ്ഞു.

നാളെ ശവസംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനകം തന്നെ വിവരം അറിഞ്ഞ പല പ്രമുഖരും നസീർ വാടാനപ്പിള്ളിയെ വിളിച്ച്‌ മനുഷ്യ സാഹോദര്യത്തിന്റെ സന്ദേശത്തിന്റെ വിളംബരം നടത്തുന്ന പ്രക്രിയ എന്ന നിലയിൽ അഭിനന്ദനവും ആദരവും അർപ്പിച്ചിട്ടുണ്ട്. മരിച്ച കുടുംബത്തോടുള്ള ആദരാഞ്ജലികൾ മറ്റുള്ളവർ അർപ്പിച്ചു വരികയാണ്.

മരിച്ച ഗൃഹനാഥന്റെ പാസ്സ്‌പോർട്ട് ഇദ്ദേഹത്തിന്റെ മക്കളിൽ നിന്ന് നസീർ വാടാനപ്പള്ളി ഏറ്റുവാങ്ങിയിട്ടുണ്ട്

error: Content is protected !!