ആരോഗ്യം ദുബായ്

കോവിഡ് ബാധിതരുടെ ഡിസ്ചാർജുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി  ദുബായ് ഹെൽത്ത് അതോറിറ്റി

കോവിഡ് വൈറസ് ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ ഡിസ്ചാർജുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് ഹെൽത്ത് അതോറിറ്റി. വിശദമായ പഠനങ്ങൾക്കും, ശാസ്ത്രീയ ഗവേഷണങ്ങൾക്കും ശേഷമാണ് പുതിയ നിർദ്ദേശങ്ങൾ അതോറിറ്റി മുന്നോട്ട് വെച്ചിരിക്കുന്നത്.

ഹെൽത്ത് അതോറിറ്റിയുടെ പുതിയ അറിയിപ്പ് പ്രകാരം കോവിഡ് പോസിറ്റീവായ ഒരാൾ 14 ദിവസം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചികിത്സയിൽ കഴിയുകയും, തുടർന്ന് അവരിൽ രോഗലക്ഷണങ്ങൾ പൂർണമായോ, ഭാഗികമായോ ഇല്ലാതാകുകയും ചെയ്താൽ പുനർ പരിശോധനകൾ  നടത്താതെ തന്നെ ഇവരെ ഡിസ്ചാർജ് ചെയ്യാവുന്നതാണ്. ഇതിൽ 14 ദിവസം എന്നത് ഒരു വ്യക്തിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച അന്ന് മുതലുള്ള കാലയളവല്ല മറിച്ച് ഒരാളിൽ പരിശോധന നടത്തി ഫലം പോസിറ്റീവായ അന്ന് മുതൽ 14 ദിവസത്തിന് ശേഷമാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ കഴിയുക.

രോഗലക്ഷണങ്ങളിൽ കുറവ് പ്രകടിപ്പിക്കുന്നവരെ മാത്രമേ നിലവിലെ സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യുന്നതിന് അനുമതിയുള്ളൂ. ഇവരുടെ ശരീര താപനില തുടർച്ചയായ 3 ദിവസങ്ങളിൽ 37.5 ഡിഗ്രിയിൽ താഴെ ആയിരിക്കണം.

അതേ സമയം കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർക്ക് ഈ ഇളവുകൾ  ബാധകമായിരിക്കില്ല. അവർ കൃത്യമായി PCR  ടെസ്റ്റുകൾ നടത്തുകയും, 24 മണിക്കൂർ ഇടവിട്ട് നടത്തുന്ന 2 പരിശോധനകളിൽ ഫലം നെഗറ്റീവ് ആകുകയും വേണം.
[5:32 pm, 28/05/2020] CREATIVES:

error: Content is protected !!