അന്തർദേശീയം

107 പേരുമായി പറന്ന പാകിസ്ഥാൻ എയര്‍ലൈന്‍സ് കറാച്ചിയിൽ തകർന്നുവീണു

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം കറാച്ചി വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരുമാണ്ടായിരുന്നുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ

ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ-8303 വിമാനമാണ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രത്തിന് സമീപം തകര്‍ന്നു വീണത്.  വിമാനം തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് കോളനിയിലെ എട്ട് വീടുകള്‍ തകര്‍ന്നു.

ലാ‍ൻഡിങ്ങിന് ഏതാനും മിനിറ്റുകൾക്കു മുൻപായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു

error: Content is protected !!