ദുബായ് ഫുജൈറ വിദ്യാഭ്യാസം

ഓൺലൈൻ ക്ലാസുകൾക്കുവേണ്ടി നിർധനരായ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്ത് പാക്കിസ്ഥാൻ കോൺസുലേറ്റ്

പാക്കിസ്ഥാൻ കോൺസുലേറ്റ് ദുബായിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.ദുബായിലും ഫുജൈറയിലും റാസൽ ഖൈമയിലുമുള്ള പാകിസ്ഥാനി സ്കൂളുകളിലെ കുട്ടികൾക്കാണ് ഓൺലൈൻ ക്ലാസുകൾക്കുവേണ്ടി ലാപ്‌ടോപ്പുകൾ വിതരണം ചെയ്തത്.പാകിസ്ഥാൻ കോൺസുലേറ്റിന്റെ കോൺസുൾ ജനറൽ അഹമ്മദ് അംജദ് അലി പഠനോപകരണങ്ങൾ കൈമാറി.

കോൺസുലേറ്റിന്റെ ഇന്റേണൽ ഫണ്ട്‌ ഉപയോഗിച്ചും വിവിധ മനുഷ്യസ്നേഹികളുടെ സഹായത്തോടും കൂടിയാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

error: Content is protected !!