അജ്‌മാൻ

എക്സ്പയറി ഡേറ്റ് അവസാനിച്ച കുപ്പിവെള്ളവില്പന; യുഎഇയിലെ പ്രമുഖ ഷോപ്പിംഗ് സെന്റർ അടച്ചുപൂട്ടി

അജ്മാൻ: കാലഹരണ തിയ്യതി അവസാനിച്ച കുപ്പിവെള്ളം വില്പന ചെയ്തതിന് യുഎഇയിലെ പ്രമുഖ ഷോപ്പിംഗ് സെന്റർ അടച്ചുപൂട്ടാൻ അജ്മാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമിക് ഡെവലപ്പ്മെന്റ്(Aded)ഉത്തരവിട്ടു.വെള്ളം കുടിച്ച ശേഷം വയറിളക്കവും ക്ഷീണവും മൂലം ആരോഗ്യസ്ഥിതി മോശമായ ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഇക്കോണമിക് ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ സ്ഥാപനത്തിലെ 215 കുടിവെള്ള കുപ്പികൾ കണ്ടുകെട്ടുകയും തെറ്റായ വിവരം നൽകി വില്പന നടത്തിയതിന് പിഴ ചുമത്തുകയും ചെയ്തു.

‌ഇതോടനുബന്ധിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കർശന പരിശോധന ആരംഭിച്ചു.കുപ്പികളിൽ തെറ്റായ കാലഹരണ തിയ്യതി രേഖപ്പെടുത്തിയതായി കണ്ടെത്തിയെന്ന് അജ്മാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമിക് ഡെവലപ്പ്മെന്റ് ആന്റി കൊമ്മേർഷ്യൽ ഫ്രോഡ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഹസ്സൻ അൽ ഷെഹി പറഞ്ഞു.സാധനങ്ങൾ വാങ്ങും മുൻപ് കാലാവധി ശ്രദ്ധിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നത് കണ്ടെത്തിയാൽ 80070 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!