ആരോഗ്യം ദുബായ്

ദുബായിൽ പള്ളികൾ വീണ്ടും തുറക്കാനൊരുങ്ങുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ദുബായിൽ പ്രാർത്ഥനകൾ ആരംഭിക്കുന്നതിന് മുൻപ് പള്ളികളിൽ പാലിക്കേണ്ട കൃത്യമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിരിക്കുയാണ്. ഇത് സംബന്ധിച്ച പോസ്റ്ററുകളും, മറ്റ് നിർദ്ദേശങ്ങളും പള്ളികളിൽ  പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും യു.എ. ഇ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റിസ് ഡിപ്പാർട്മെന്റ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസികൾ കരുതുന്നത്. ഈ സാഹചര്യത്തിലാണ് പള്ളികളിൽ പ്രാർഥനയ്‌ക്കെത്തുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ കമ്മിറ്റികൾ അറിയിച്ചിരിക്കുന്നത്.

പള്ളികളിലേക്കെത്തുന്ന മുഴുവൻ ആളുകളും സുരക്ഷാ മാസ്‌ക്കുകളും, കയ്യുറകളും ധരിക്കണം. എല്ലാവരും വീടുകളിൽ നിന്നും നിസ്‌കാര പായകൾ കൊണ്ട് വരികയും, ഏറ്റവും കുറഞ്ഞത് 1.5 മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുകയും വേണം.

മാർച്ച് 16 നാണ്  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  പള്ളികളിൽ പ്രാർഥനകൾ നിരോധിച്ചു കൊണ്ട് യു.എ.ഇ സർക്കാർ ഉത്തരവിറക്കിയത് . നാല് ആഴ്ച്ച കാലത്തേക്ക് പ്രഖ്യാപിച്ച വിലക്ക്, കോവിഡ് വ്യാപനം ഗുരുതരമായതിനെ തുടർന്ന് ഏപ്രിൽ 9 ന് ഇനിയൊരായിപ്പുണ്ടാകുന്നത് വരെ നീട്ടുകയായായിരുന്നു. വിശുദ്ധ റമദാൻ മാസത്തിലും പള്ളികളിൽ സംഘം ചേർന്നുള്ള പ്രാർഥനകൾക്ക് വിലക്കുകളുണ്ടായിരുന്നു.

khaleejtimes - photos

error: Content is protected !!