അബൂദാബി ആരോഗ്യം ദുബായ്

കൂടുതൽ സുരക്ഷിതവും, വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതുമായ 3D മാസ്‌ക്കുകൾ നിർമ്മിച്ച് യു എ ഇ  

വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതും, പരിസ്ഥിതി സൗഹാർദ്ദപരവുമായ  ഫെയ്‌സ് മാസ്‌ക്കുകൾ നിർമ്മിച്ച് അബുദാബിയിലെ ന്യുയോർക്ക് യൂണിവേഴ്സിറ്റി ( NYUAD) ഗവേഷകർ. 3D മാതൃകയിലാണ് മാസ്‌ക്കുകൾ (N95) നിർമ്മിച്ചിരിക്കുന്നത്. സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുകയും, ഉപയോഗത്തിന് ശേഷം അണുവിമുക്തമാക്കി പുനരുപയോഗിക്കാൻ കഴിയുന്നതുമായ സംവിധാനമാണിത്.

കോവിഡ് വൈറസ് വ്യാപനം ഗുരുതരമായി തുടരുന്ന ഘട്ടത്തിൽ ഫെയ്‌സ് മാസ്‌ക്കുകളുടെ ക്ഷാമം കുറയ്ക്കുവാൻ ഇതുവഴി സാധ്യമാകും എന്നാണ് കരുതുന്നത്. N95 മാസ്‌ക്കുകൾ  നമ്മൾ ശ്വസിക്കുന്ന വായുവിലെ 95 ശതമാനത്തിൽ അധികം കണികകളെയും ഫിൽറ്റർ ചെയ്യുന്നതാണ്. ഇത് വഴി രോഗ വ്യാപന സാധ്യത സാധാരണ മാസ്‌ക്കുകൾ ഉപയോഗിക്കുമ്പോൾ ഉള്ളതിനേക്കാൾ കുറയ്ക്കുവാനും, കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്തുവാനും സാധിക്കുന്നു. പ്ലാസ്റ്റിക്കിലാണ് മാസ്‌ക്കുകൾ നിർമ്മിച്ചിരിക്കുന്നത്.

error: Content is protected !!