കേരളം ദുബായ്

കോവിഡ് ബാധിതരെയും കുടുംബങ്ങളെയും തലോടി ജില്ലാ കെ എം സി സി ‘സഹാറ-2020’ പദ്ധതിയുടെ പെരുന്നാൾ സമ്മാനം

ദുബായ് – കാസറഗോഡ് ജില്ലയിൽ കോവിഡ് ബാധിച്ചു സുഖപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും ജാതി -മത വേർതിരിവില്ലാതെ
ഈദ് സമ്മാനങ്ങൾ നൽകി ജില്ലാ കെ എം സി സി ആദരിക്കുന്നു.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഈ വർഷത്തെ റിലീഫ് പദ്ധതിയായ സഹാറ -2020 യിൽ ഉൾപ്പെടുത്തിയാണ് ഇത്തരമൊരു സമ്മാനപ്പെരുമഴ ഒരുക്കുന്നത്.

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സഹാറ -2020 പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ
സെക്രട്ടറി എ അബ്ദുൽ റഹിമാന്റെ വസതിയിൽ വെച്ച് മെയ്‌ 22 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക് നിർവഹിക്കും

കോവിഡ് -19 എന്ന വൈറസ് ലോകത്താകമാനം പടർന്നു പിടിച്ചപ്പോൾ വൈദേശിക സമ്പർക്ക മണ്ണായ കേരളത്തിലും വൈറസ് ബാധ എത്തുകയും അതിവേഗം അത് പടർന്നു പിടിക്കുകയും ചെയ്തു. എന്നാൽ ഈ രോഗ സാംക്രമണത്തെ വംശീയമായും പ്രാദേശികമായും ചിത്രീകരിച്ചു കൊണ്ട് അസഹിഷ്ണുതകൾ സൃഷ്ഠിക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങളാണ് പലഭാഗത്തും നടന്നത്. അതിപ്പൊഴും തുടരുകയുമാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹോട് സ്‌പോർട് എന്ന ഖ്യാതി നേടിയ കാസറഗോഡ് എന്ന ജില്ലയെ പലനിലക്കും അവഹേളിക്കാനും സമൂഹ മധ്യത്തിൽ താറടിച്ചു കാട്ടാനും അധികാര കേന്ദ്രങ്ങളിൽ നിന്ന് തന്നെ വലിയ ശ്രമങ്ങളുണ്ടായി.

നിർഭാഗ്യവശാൽ കോവിഡ് +വ് കേസുകൾ ഏറെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ജില്ലയായ കാസറഗോഡിനെ
അനുസരണ ഇല്ലാത്തവരെന്നും വൈറസ് വാഹകരെന്നും മുദ്രകുത്തി ലോകത്തിനു മുൻപിൽ ഏറെ അപമാനിച്ചു. പലരുടെയും ശാപവാക്കുകളും കുത്തുവാക്കുകളും ഏൽക്കേണ്ടി വന്ന ജില്ലയാണ് കാസറഗോഡ്. എന്നാൽ അതിവേഗം രോഗ വ്യാപനം തടയുകയും കോവിഡ് ബാധിതരായ മുഴുവൻ രോഗികളും രോഗമുക്തി നേടി ലോകത്തിനു മുമ്പിൽ അത്ഭുതമായി മാറുകയും ചെയ്യാനും അധികനാളുകൾ വേണ്ടി വന്നില്ല. നിന്ദ്യതയിൽ നിന്നും രാഷ്ട്രീയ/ വംശീയ അധിക്ഷേപത്തിൽ നിന്നുമൊക്കെ അതിവേഗം കരകയറിക്കൊണ്ട് ജില്ല ലോകത്തിന് തന്നെ മാതൃകയായി ഉയർന്നു വന്നു. ഇവിടുത്തെ ജനങ്ങളുടെ മഹിതമായ സ്വഭാവമഹിമയും അനുസരണ മനോഭാവവും ഉൽകൃഷ്ടമായ നിശ്ചയദാർഢ്യവും കൊണ്ടാണ് ഇത്ര വേഗത്തിൽ റിക്കവറിയായ് മാറാൻ ഈ ജില്ലയ്ക്കയത്. അവഹേളനങ്ങൾ ഏല്പിച്ച അതേ പൊതു സമൂഹത്തിനു മുമ്പിൽ നട്ടെല്ലോടെ നെഞ്ചു നിവർത്തി ഏതു മഹാമാരിയെയും ഞങ്ങൾ അതിജീവിക്കും എന്ന് അതിജീവിച്ചുകൊണ്ട് തന്നെ കാണിച്ചു കൊടുത്ത ഒരു പറ്റം മനുഷ്യരെയും അവരുടെ കുടുംബങ്ങളെയുമാണ് ഈ ഈദ് ദിനത്തിൽ ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സ്നേഹ സമ്മാനങ്ങൾ നൽകി ആദരിക്കുന്നത്. എന്തു കൊണ്ടും ആദരിക്കപ്പെടേണ്ട സമൂഹമാണവർ.
തന്റേതല്ലാത്ത കാരണത്താൽ രോഗം പിടിപെട്ടപ്പോൾ മാനസികമായി തളർത്തുകയും ശാരീരികമായി ഒറ്റപ്പെടുത്തുകയും ചെയ്തപ്പോൾ അതിനെയൊക്കെ അതിജയിച്ചു വന്നവരാണവർ.സമചിത്തതയോടെ പ്രാർത്ഥനയോടെ അവർക്ക് ആത്മ ധൈര്യവും സാന്ത്വനവും നൽകിയവരാണ് അവരുടെ കുടുംബവും ആരോഗ്യ പ്രവർത്തകരും.

രോഗവും രോഗാവസ്ഥയും സ്വയം nആരും വരുത്തി വെക്കുന്നതല്ലെന്നും വംശീയമായും പ്രാദേശികമായും അതിനെ ചിത്രീകരിച്ചു മുതലെടുപ്പുകൾ നടത്തുന്നവരെ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും പൊതുസമൂഹത്തിന് ഒരു സന്ദേശം നൽകാൻ വേണ്ടിയാണ് കോവിഡ് കുടുംബങ്ങൾക്ക് ഈദ് സമ്മാനങ്ങൾ നൽകി ആദരിക്കാൻ ജില്ലാ കെഎംസിസി മുന്നോട്ട് വന്നതെന്ന് ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ടി ആർ ഹനീഫ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു.

ദുബായിൽ കോവിഡ് ബാധിത പ്രദേശങ്ങളിലും ലോക് ഡൌൺഡിൽ പ്രയാസം അനുഭവിക്കുന്ന ഫാമിലികളടക്കമുള്ള നിരവധി ആളുകൾക്ക് ഭക്ഷണകിറ്റ് എത്തിച്ചു നൽകിയും കോവിഡ് പ്രതിരോധ സേനയായി പ്രവർത്തിക്കുന്ന കെഎംസിസിയുടെയും സന്നദ്ധ സംഘടനകളുടെയും വളണ്ടിയർമാർക്ക് കിറ്റുകൾ നൽകി ആദരിച്ചും സഹാറ -2020 യുടെ പ്രവർത്തനങ്ങൾ പ്രവാസലോകത്തും സജീവമാണ്

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി, സ്വാഗതം പറഞ്ഞു.
ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, സി എച്ച് നൂറുദ്ദീൻ, അഡ്വ. ഇബ്രാഹിം ഖലീൽ, റഷീദ് ഹാജി കല്ലിങ്കാൽ, അബ്ദുൽ റഹ്‌മാൻ പടന്ന, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബി, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്‌സിൻ,സലാം തട്ടാഞ്ചേരി, അബ്ബാസ് കെ പി കളനാട്,, അഷ്‌റഫ് പാവൂർ, ഹാഷിം പടിഞ്ഞാർ, ശരീഫ് പൈക്ക, എം സി മുഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ച് സംസാരിച്ചു.
ട്രഷറർ ഹനീഫ ടി ആർ മേൽപറമ്പ് നന്ദിപറഞ്ഞു

error: Content is protected !!