ആരോഗ്യം ഷാർജ

ഷാർജയിൽ കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കാത്ത നിരവധി സലൂണുകൾ അടച്ചു പൂട്ടി

കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഷാർജയിലെ നിരവധി സലൂണുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനത്തിനെതിരെ എമിറേറ്റ്സിൽ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ബ്യൂട്ടിസെന്ററുകൾ പാലിക്കുന്നുണ്ടൊയെന്ന് ഉറപ്പുവരുത്താൻ ഷാർജ സാമ്പത്തിക വികസന വകുപ്പ് (SEDD) നടത്തിയ പരിശോധനയെ തുടർന്നാണ് സലൂണുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്‌.

സലൂണിലെ ജീവനക്കാരും കസ്റ്റമേഴ്‌സും നിർബന്ധമായും മാസ്ക്കുകളും കൈയുറകളും ധരിക്കണം.കൂടാതെ സ്ഥിരമായി സാനിട്ടൈസറുകൾ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണമെന്നും SEDD പറഞ്ഞു. ഏതെങ്കിലും  തരത്തിലുള്ള സുരക്ഷാ നിയമ ലംഘനങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട് .

80080000 എന്ന ഹോട്ട്‌ലൈനിലൂടേയോ SEDD യുടെ  സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയോ ജനങ്ങൾക്ക് അധികൃതരുമായി ബന്ധപ്പെടാം.

error: Content is protected !!