അബൂദാബി ഉമ്മുൽ ഖുവൈൻ കാലാവസ്ഥ ഫുജൈറ റാസൽഖൈമ

യു.എ.ഇയിലെ വിവിധ എമിറേറ്റ്സുകളിൽ  ശക്തമായ മഴയും, കാറ്റും

യു.എ.ഇ യിലെ  വിവിധ എമിറേറ്റ്സുകളിൽ  ശക്തമായ മഴയും, കാറ്റും തുടരുകയാണ്. ഷാർജയുടെ കിഴക്കൻ മേഖലയിലും, സെൻട്രൽ മേഖലകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കനത്ത മഴയോടൊപ്പം, അന്തരീക്ഷത്തിൽ പൊടി നിറഞ്ഞതും വാഹന ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.

ഖൽബ മേഖലയിലെ റോഡുകളിലും വലിയ രീതിയിൽ വെള്ളക്കെട്ടുകൾ ഇതിനോടകം രൂപപ്പെട്ടിട്ടുണ്ട്.

ഫുജൈറയുടെ കിഴക്കൻ പ്രദേശങ്ങളിലും മഴ ശക്തമാണ്. 20 km മുതൽ 40 km വരെ വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്.

ദുബായ് എമിറേറ്റ്സിലെ വിവിധ മേഖലകളിലും, അബുദാബിയിലെ  സ്വയ്ഹാൻ റോഡ്, സൗത്ത് ഓഫ് അൽ വത്ബ, ഹംദ, മൊതിഫ്, മലിഹ,  അൽ മദം, അൽ ഹയർ തുടങ്ങിയ ഇടങ്ങളിലും മഴയും, പൊടിക്കാറ്റും ഉണ്ടായി.

Image

error: Content is protected !!