അബൂദാബി വിദ്യാഭ്യാസം

യുഎഇയിലെ സ്കൂളുകളിൽ സാധ്യമായ ഫീസ് ഇളവുകൾ ഉണ്ടാകുമെന്ന് സൂചന

യുഎഇ :  പുതിയ അധ്യയന വർഷത്തിലും ഇ – ലേർണിംഗ് സംവിധാനം തന്നെ തുടരുകയാണെങ്കിൽ യുഎഇയിലെ സ്കൂളുകൾ   ഫീസ് ഇളവ് നൽകുന്നതിനെകുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ ഇതിനോടകം തന്നെ 2020-21 വർഷത്തെ അക്കാദമിക് സെഷൻ ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം മാർച്ചിൽ ആരംഭിച്ച ഇ – ലേർണിംഗ്  പരിപാടി വേനൽക്കാല അവധി വരെ നീട്ടിയിരുന്നു.

സ്കൂളുകൾ  വീണ്ടും തുറക്കുന്നതിനെ കുറിച്ചുള്ള അവലോകനം നടക്കുകയാണെന്നും കോവിഡ് -19 നെ നേരിടാനുള്ള നിരന്തരമായ ശ്രമങ്ങളെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും  വിദ്യാഭ്യാസ മന്ത്രാലയം  അറിയിച്ചു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ  ചില സ്കൂളുകൾ അവരുടെ ട്യൂഷൻ ഫീസിൽ 25-30 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

error: Content is protected !!