ഷാർജ

ഷാർജയിൽ എല്ലാ സോഷ്യൽ ആക്ടിവിറ്റികൾക്കും ആഘോഷങ്ങൾക്കുമുള്ള വിലക്ക് ജൂൺ അവസാനം വരെ തുടരും 

കോവിഡ് സാഹചര്യത്തിൽ ഷാർജയിലെ മുഴുവൻ സാമൂഹിക കൂട്ടായ്മകൾക്കുമുള്ള വിലക്ക് തുടരുമെന്ന് ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖസിമി അറിയിച്ചു. വിവാഹങ്ങൾ, കായിക മത്സരങ്ങൾ, മറ്റ് ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്കാണ് വിലക്കുകൾ ബാധകമായിട്ടുള്ളത്. ജൂൺ മാസം അവസാനം വരെ വിലക്ക് തുടരും. കൃത്യമായ സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.  പിന്നീട് സാഹചര്യം പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്നും സുൽത്താൻ അറിയിച്ചു.

error: Content is protected !!