അന്തർദേശീയം ഷാർജ റമദാൻ സ്പെഷ്യൽ

ഈദ് അൽ ഫിത്തർ : 108 തടവുകാർക്ക് മാപ്പ് നൽകികൊണ്ട് ഷാർജ ഭരണാധികാരി

2020 ഈദ് അൽ ഫിത്തറിന്റെ അവസരത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, വിവിധ രാജ്യങ്ങളിലെ 108 തടവുകാരെ എമിറേറ്റിലെ ശിക്ഷാനടപടികളിൽ നിന്നും മോചിപ്പിക്കാൻ ഉത്തരവിട്ടു,

തടവുകാരോട് മാനുഷികമായ പരിഗണന കാണിച്ചതിന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി ആത്മാർത്ഥമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

ഈ മോചനത്തിലൂടെ അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകലും ,മാപ്പ് ലഭിച്ച വ്യക്തികൾക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിക്കാൻ  സാധിക്കുമെന്നാണ് പ്രതീക്ഷ നൽകുന്നത്

error: Content is protected !!