ആരോഗ്യം ഷാർജ

കോവിഡ് 19 ; ഷാർജയിലെ ഒരു ഏരിയയും അടച്ചിടില്ല

കോവിഡ് മൂലം ഷാർജയിലെ പോലീസ് ഒരു പ്രദേശത്തും ലോക്ക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് ഷാർജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഷാർജയ്ക്കുള്ളിൽ ഒരു സ്ഥലത്തും കൊറോണ വൈറസ് വ്യാപകമായി പടർന്നിട്ടില്ല. ലോക്ക് ഡൗൺ ചുമത്താൻ പോലീസിന് ഉദ്ദേശ്യമില്ലെന്നും ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ ഷംസി വ്യക്തമാക്കി.

പകർച്ചവ്യാധിയോടുള്ള എമിറേറ്റിന്റെ പ്രതികരണം ചർച്ച ചെയ്യുന്നതിനായി മാധ്യമങ്ങളുമായുള്ള ഒരു ഓൺലൈൻ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ദുബായിലെ അൽ റാസ്, നെയ്ഫ് പ്രദേശങ്ങൾ അടുത്തിടെ നിയന്ത്രിച്ചിരുന്നുവെങ്കിലും അവ ഇപ്പോൾ വീണ്ടും തുറന്നിരിക്കുകയാണ്.

error: Content is protected !!