അന്തർദേശീയം അബൂദാബി

പാകിസ്ഥാൻ വിമാനപകടം; അനുശോചനം രേഖപ്പെടുത്തി അബുദാബി കിരീടാവകാശി

വെള്ളിയാഴ്ച കറാച്ചിയിലുണ്ടായ  വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി കമാന്ററുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഫോണിലൂടെ ബന്ധപ്പെട്ടാണ് രാജകുമാരൻ അനുശോചനം അറിയിച്ചത്. മരണപ്പെട്ടവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായും അദ്ദേഹം പ്രാർത്ഥിച്ചു.

ലാഹോറിൽ നിന്നും കറാച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എഞ്ചിൻ തകരാറുണ്ടായതിനെ തുടർന്നാണ് പി.‌എ‌.എ വിമാനം ജനവാസ മേഖലയിൽ തകർന്നു വീണത്. 97 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വിഷയത്തിൽ പാക് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോൺ സംഭാഷണത്തിൽ കോവിഡ് വൈറസ് വ്യാപനം അന്താരാഷ്ട്ര തലത്തിൽ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധികളെ കുറിച്ച് ഇരു ഭരണാധികാരികളും ചർച്ച നടത്തുകയും, പരസ്പരം ഈദ് ആശംസകൾ നേരുകയും ചെയ്തു.

error: Content is protected !!