ആരോഗ്യം ദുബായ്

കോവിഡ് 19 ; ദുബായിലെ ആരോഗ്യ പ്രവർത്തകർക്കായി ഷെയ്ഖ് മുഹമ്മദ് 10 വർഷത്തെ ഗോൾഡൻ വിസ പ്രഖ്യാപിച്ചു

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ആരോഗ്യ പ്രവർത്തകർക്കായി 10 വർഷത്തെ ‘ഗോൾഡൻ വിസ’ പ്രഖ്യാപിച്ചു.

കോവിഡ്  രോഗികൾക്ക് നേരിട്ടുള്ള മെഡിക്കൽ സേവനങ്ങൾ നൽകി പ്രവർത്തിക്കുന്ന ദുബായ് ഹെൽത്ത് അതോറിറ്റിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് 10 വർഷത്തെ ‘ഗോൾഡൻ വിസ’ പ്രഖ്യാപിച്ചത്

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള എല്ലാ മെഡിക്കൽ പ്രൊഫഷണലുകൾക്കും ഈ വിസ അനുവദിക്കും.

error: Content is protected !!