യുഎഇയിലെ ഇൻഡസ്ട്രിയൽ ഏരിയകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ എല്ലാ ദിവസവും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ ഹെർ ഹൈനെസ് ഷെയ്ഖ ഫാത്തിമ ബിൻദ് മുബാറക് ഉത്തരവ് പുറപ്പെടുവിച്ചു.
കോവിഡ് മുൻകരുതലുകൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണിത്.ഇനിമുതൽ എല്ലാ ദിവസവും ഇൻഡസ്ട്രിയൽ ഏരിയകളിൽ 14,700ഓളം ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. വിവിധ സംഘങ്ങൾ വഴി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിതരണം.