ഷാർജ റമദാൻ സ്പെഷ്യൽ

പെരുന്നാൾ ദിനത്തിൽ 5000 ഭക്ഷണവിതരണത്തിനൊരുങ്ങി ഷാർജ ഐ എം സി സി

ഷാർജ: ചെറിയ പെരുന്നാൾ ദിവസം ഷാർജയിലെ വിവിധ കേന്ദ്രങ്ങളായി 5000 പേർക്കുള്ള ഭക്ഷണപ്പൊതി വിതരണത്തിനൊരുങ്ങി ഷാർജ ഐ എം സി സി .

റമളാനിലെ എല്ലാ ദിവസങ്ങളിലും ഇഫ്താർ വിഭവം വിവിധ കേന്ദ്രങ്ങളിലായും നേരിട്ടും അർഹരിലേക്ക് എത്തിച്ച് കൊണ്ടിരിക്കുന്നുണ്ട് ഷാർജ ഐ എം സി സി. ഈ പെരുന്നാൾ ദിനത്തിലും ഒരാൾ പോലും പട്ടിണി കിടക്കരുതെന്നും തങ്ങളാൽ കഴിയുന്നത്ര പേർക്ക് ഭക്ഷണമൊരുക്കി കൊടുത്ത് കൊണ്ട് സമൂഹത്തിൻ്റെ കൂടെ നിൽക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നുo ഐ എം സി സി ഭാരവാഹികൾ വ്യക്തമാക്കി.

വിവിധ കേന്ദ്രങ്ങളിലെ വിതരണത്തിന് മനാഫ് കുന്നിൽ , താഹിറലി പൊറപ്പാട്, ഉമ്മർ പാലക്കാട് , ഹനീഫ് തുരുത്തി , അനീസ് നീർവ്വേലി , മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ , ഷമീം ബേക്കൽ , യൂനുസ് അതിഞ്ഞാൽ , ജലീൽ പടന്നക്കാട് എന്നിവർ നേതൃത്വം നൽകും.

error: Content is protected !!