അന്തർദേശീയം അബൂദാബി ഇന്ത്യ കേരളം

യുഎ ഇയിലെ റസിഡന്റ് വിസക്കാർക്ക് ജൂൺ 1 മുതൽ തിരികെ വരാം.

വിവിധ രാജ്യങ്ങളിൽ പെട്ടുപോയ യുഎ ഇ താമസ വിസക്കാർക്ക് ജൂൺ 1 മുതൽ തിരികെ വരാവുന്നതാണെന്ന് താമസ കുടിയേറ്റ വകുപ്പ് അധികൃതർ യുഎഇ യിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ വിമാനങ്ങളുടെ ലഭ്യത കൂടി പരിഗണിക്കുമ്പോൾ , വിസക്കാരെ കയറ്റിക്കൊണ്ടു പോകാൻ വരുന്ന വിമാനങ്ങൾക്ക് ലാൻഡിംഗ് പെർമിറ്റ്‌ ഏതെങ്കിലും രാജ്യങ്ങൾ നൽകിയില്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ടാകാൻ ഇടയുണ്ട്. യുഎ ഇ യിലെ വിമാനകമ്പനികൾ എല്ലാം തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവരാനും അനുമതി ലഭിച്ചാൽ യാത്രക്കാരെ വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാനും നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ലോക്ക് ഡൗൺ കാരണം കുടുംബങ്ങളിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുന്ന ആളുകൾക്ക് തങ്ങളുടെ കുടുംബവുമായുള്ള പുനഃ സമാഗമം ഒരുക്കലാണ് ജൂൺ 1മുതലുള്ള ഈ യാത്രാ അവസരത്തിന്റെ പൊരുൾ എന്ന് വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്ത ഏജൻസി ആയ wam റിപ്പോർട്ട് ചെയ്തു.

smartservices.ica.gov.ae. എന്ന വെബ്‌സൈറ്റിൽ ഇതിനുള്ള പെർമിഷനായി അപ്ലൈ ചെയ്യണം.

error: Content is protected !!