അബൂദാബി ആരോഗ്യം ദുബായ്

രണ്ട് തവണ കോവിഡ് ; ഇതുവരെ നടത്തിയത് 10 ടെസ്റ്റുകൾ. അതിജീവനത്തിന്റെ അപൂർവ മാതൃകയുമായി യു.എ.ഇ പൗരൻ 

രണ്ട് തവണ കോവിഡ് രോഗബാധിതനാകുകയും, രണ്ട് തവണയും രോഗത്തെ കീഴടക്കി ജീവിതത്തിലേക്ക് മടങ്ങി വരുകയും ചെയ്ത് കോവിഡ് പ്രതിരോധത്തിന്റെ അപൂർവ മാതൃകയായി യു.എ.ഇ പൗരൻ. 34 വയസ്സുകാരനായ അൽ ഹമ്മദി എന്നയാൾക്കാണ് രണ്ട് തവണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രണ്ട് ദിവസത്തിന് ശേഷം വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കുകയും പിന്നീട് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആകുകയും ചെയ്തു.

UAE coronavirus , Covid-19, China, warning, Coronavirus outbreak, lockdown, pandemic, Dubai, new cases, Covid-19 death, recoveries

തുടർന്ന് ഇദ്ദേഹം സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഹോം ഐസൊലേഷനിൽ തുടരുകയും ചെയ്തു. എന്നാൽ വീട്ടിൽ മടങ്ങിയെത്തി 3 ദിവസത്തിന് ശേഷം ഇദ്ദേഹത്തിന് വീണ്ടും രോഗ ലക്ഷണങ്ങളുണ്ടാകുകയും തുടർന്ന് വീണ്ടും പരിശോധന നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് ലോകത്ത് തന്നെ അപൂർവമായി ഇദ്ദേഹത്തിന് രണ്ടാമതും കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് വീണ്ടും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും, രോഗം പൂർണമായും ഭേദമായതിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരിക്കുകയാണ്. ഇതുവരെ 10 തവണയാണ് ഇദ്ദേഹത്തിന് കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുള്ളത്.

error: Content is protected !!