അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

ദുബായിയിൽ ജോലി ചെയ്യുകയും മറ്റ് എമിറേറ്റുകളിൽ താമസിക്കുകയും ചെയ്യുന്നവർ ശ്രദ്ധിക്കുക 

ദുബായിയിൽ ജോലി ചെയ്യുകയും മറ്റ് എമിറേറ്റുകളിൽ താമസിക്കുകയും ചെയ്യുന്ന മുഴുവൻ ആളുകളും യാത്ര ചെയ്യുന്ന ഘട്ടങ്ങളിൽ അവരുടെ തിരിച്ചറിയൽ രേഖകളും, എംപ്ലോയറിൽ നിന്നുള്ള പെർമിറ്റ് ലെറ്ററും കയ്യിൽ കരുതണമെന്ന്  ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി മേജർ ജനറൽ അബ്‌ദുള്ള അലി അൽ ഗെയ്തി അറിയിച്ചു. വിവിധ എമിറേറ്റ്സുകളിൽ സ്റ്റെറിലൈസേഷൻ പ്രോഗ്രാമുകളുടെ സമയം വ്യത്യസ്തമായതിനാലാണ് ഇത്തരമൊരു അറിയിപ്പ് നൽകിയിരിക്കുന്നത്. ആവശ്യമായ രേഖകൾ കൈവശമില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കുവാനും നിർദ്ദേശമുണ്ട്.

ദുബായിയിൽ രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെയാണ് സ്റ്റെറിലൈസേഷൻ സമയം. എന്നാൽ മറ്റ് എമിറേറ്റ്സുകളിൽ ഇത് രാത്രി 8 മണി മുതൽ ആരംഭിക്കും. അത് കൊണ്ട് തന്നെ 8 മണിക്ക് ശേഷം മറ്റ് എമിറേറ്റ്സുകളിലേക്ക് കടക്കുകയും ചെയ്യുന്നവരിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ പിഴ ഈടാക്കാവുന്നതാണ്.

നേരത്തെ ഷാർജ പോലീസും ഇത്തരമൊരു നിർദ്ദേശം അറിയിച്ചിരുന്നു. വർക്ക് പെർമിറ്റുകളും, ലേബർ കാർഡുകളും, മറ്റ് തിരിച്ചറിയൽ രേഖകളും ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും ഷാർജയിൽ പിഴ ഈടാക്കുന്നതും, ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.

യു.എ.ഇ യിലെ എമിറേറ്റ്സുകളിൽ  സ്റ്റെറിലൈസേഷൻ സമയങ്ങളിൽ വാഹന ഗതാഗത സംവിധാനങ്ങൾക്ക് കർശന വിലക്കുകൾ നിലനിൽക്കുകയാണ്. ദുബായിയിൽ ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നവരിൽ നിന്നും 3, 000 ദർഹമാകും പിഴയായി ഈടാക്കുക.

error: Content is protected !!