അന്തർദേശീയം അബൂദാബി ആരോഗ്യം

അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികവോടെ യു.എ.ഇ യിൽ കോവിഡ് പരിശോധനകളുടെ എണ്ണം 2 മില്യൺ കടന്നു ;

യു.എ.ഇ യിൽ കോവിഡ് പരിശോധനകളുടെ എണ്ണം 2 മില്യൺ കടന്നു. ഇതുവരെ 2, 044, 493 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. അതായത് ഒരു മില്യൺ ആളുകളിൽ 206, 969 പേർക്ക് രോഗപരിശോധന നടത്തുന്നുണ്ട്. ഇത് അന്താരാഷ്ട്ര ശരാശരിയേക്കാൾ വളരെ മികച്ച നിരക്കാണ്. കോവിഡ് വ്യാപനം ഏറ്റവും ഗുരുതരമായി ബാധിച്ച അമേരിക്കയിൽ ഒരു മില്യൺ ആളുകളിൽ 45, 910 പേർക്ക് മാത്രമാണ് കോവിഡ് ടെസ്റ്റുകൾ നടത്തുന്നത്.

അതേ സമയം യു.എ.ഇ യിൽ ഇതുവരെ 30, 307 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 15, 657 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 14, 002 പേരാണ് ചികിത്സയിലുള്ളത്. വൈറസ് ബാധയെത്തുടർന്ന് 248 പേർ രാജ്യത്ത് മരണപ്പെട്ടു.

error: Content is protected !!