അബൂദാബി ആരോഗ്യം

#BREAKINGNEWS  ഇന്ന് 941 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു /1,018 പേർ രോഗമുക്തരായി  / 6 മരണങ്ങൾ #MAY_20 #DUBAIVARTHA

യുഎഇയിൽ ഇന്ന്  (മെയ് 20 ) 941പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.

6  മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 941  കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 26,004 ആണ്.

ഇന്നത്തെ കണക്കനുസരിച്ച്  1,018 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 11,809 ആയി.

ഇന്ന് സ്ഥിരീകരിച്ച 6  മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 233  പേർ മരണപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിൽ കോവിഡിൽ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്‌ ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

error: Content is protected !!