അബൂദാബി ആരോഗ്യം

#BREAKINGNEWS യുഎഇയിൽ ഇന്ന് 994 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു / 1,043 പേർ രോഗമുക്തരായി / 4 മരണങ്ങൾ #MAY_22 #DUBAIVARTHA

യുഎഇയിൽ ഇന്ന്  (മെയ് 22 ) 994 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.

4 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 994  കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 27,892ആണ്.

ഇന്നത്തെ കണക്കനുസരിച്ച്  1.043 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 13, 798ആയി.

ഇന്ന് സ്ഥിരീകരിച്ച 4 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 241  പേർ മരണപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിൽ കോവിഡിൽ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്‌ ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

error: Content is protected !!