അബൂദാബി ആരോഗ്യം ദുബായ്

#BREAKINGNEWS യുഎഇയിൽ ഇന്ന് 812 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു / 697 പേർ രോഗമുക്തരായി /3 മരണങ്ങൾ #MAY_23 #DUBAIVARTHA

യുഎഇയിൽ ഇന്ന്  (മെയ് 23 ) 812 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

3 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 812  കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 28,704 ആണ്.

ഇന്നത്തെ കണക്കനുസരിച്ച്  697 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 14, 495 ആയി.

ഇന്ന് സ്ഥിരീകരിച്ച 3 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 244 പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!