അബൂദാബി ആരോഗ്യം

#BREAKINGNEWS യുഎഇയിൽ ഇന്ന് 779 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു / 325  പേർ രോഗമുക്തരായി / 5 മരണങ്ങൾ #MAY_26 #DUBAIVARTHA

യുഎഇയിൽ ഇന്ന്  (മെയ് 26 ) 779  പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

5  മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 779 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 31,086 ആണ്.

ഇന്നത്തെ കണക്കനുസരിച്ച്  325 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 15, 982 ആയി.

ഇന്ന് സ്ഥിരീകരിച്ച 5  മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 253  പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!