അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

#BREAKINGNEWS യുഎഇയിൽ ഇന്ന് 726 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു / 449 പേർ രോഗമുക്തരായി / 2  മരണങ്ങൾ #MAY_30 #DUBAIVARTHA

യുഎഇയിൽ ഇന്ന്  (മെയ് 30) 726 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

2  മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 726  കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 33,896 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 449  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 17,546 ആയി.

ഇന്ന് സ്ഥിരീകരിച്ച 2 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 262  പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!