അബൂദാബി ആരോഗ്യം

അബുദാബിയിൽ കോവിഡ് ചികിത്സയ്ക്കായി 9 ദിവസം കൊണ്ട് നിർമ്മിച്ച ഫീൽഡ് ആശുപത്രി 10 വർഷം വരെ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ  

കോവിഡ് വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കുന്നതിനു വേണ്ടി അബുദാബിയിലെ അൽ റസീനിൽ നിർമ്മിച്ച താൽക്കാലിക ഫീൽഡ് ആശുപത്രി 10 വർഷം വരെ ഉപയോഗിക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ. 9 ദിവസം കൊണ്ടാണ് 46, 500 ചതുരശ്ര അടി വിസ്‌തീർണമുള്ള ആശുപത്രി നിർമ്മിച്ചത്. ഇവിടെ നിലവിൽ രോഗബാധിതരെ ചികിത്സിക്കുന്നതിനായി 200 ബെഡുകളാണുള്ളത്. നിർമ്മാണം പൂർത്തിയാക്കി 48 മണിക്കൂറിനുള്ളിൽ 60 ഡോക്ടർമാരും, 150 നഴ്‌സുമാരും, 15 പാരാ മെഡിക്കൽ അംഗങ്ങളുമാണ് ഇവിടെ സേവനത്തിനെത്തിയത്.

രാജ്യത്ത് യു. എ. ഇ സർക്കാർ എത്രമാത്രം ഫലപ്രദമായാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അബുദാബിയിലെ ഈ ഫീൽഡ് ആശുപത്രിയെന്ന് അൽ മസൗറി മെഡിക്കൽ സെന്റർ സി.ഇ. ഒ ഡോ. പാർത്ഥ ചാറ്റർജി അറിയിച്ചു.

അബുദാബി ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് അബുദാബിയിലെ താൽക്കാലിക ഫീൽഡ് ആശുപത്രികൾ നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള 5 ഫീൽഡ് ആശുപത്രികളാണ് അബുദാബിയിൽ നിർമ്മിച്ചിരിക്കുന്നത്. അൽ മഫ്റാക്, മുസഫ എന്നിവിടങ്ങളിൽ കൂടി പുതിയ ഫീൽഡ് ആശുപത്രികൾ നിർമ്മിക്കുന്നുണ്ട്. അബുദാബി ഹെൽത്ത് സർവീസസ് കോർപറേഷന്റെ (SEHA) നേതൃത്വത്തിലാണ് ഫീൽഡ് ആശുപത്രികൾ നിർമിച്ചിരിക്കുന്നത്.

error: Content is protected !!