അബൂദാബി ഒമാൻ കേരളം ദുബായ് യാത്ര

പ്രവാസികളുടെ മടക്കയാത്ര രണ്ടാംഘട്ടം ; യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് 3 വിമാനങ്ങൾ

പ്രവാസികളുടെ മടക്കയാത്ര രണ്ടാംഘട്ടത്തിൽ ഗൾഫിൽ നിന്ന് ഞായറാഴ്ച നാല് വിമാനങ്ങൾ കേരളത്തിലെത്തും. മൂന്ന് വിമാനങ്ങൾ യു എ ഇ യിൽ നിന്നും ഒരെണ്ണം മസ്‌കറ്റിൽ നിന്നുമാണ്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15-ന് ടെർമിനൽ രണ്ടിൽനിന്ന് പറന്നുയരും.

ഉച്ചതിരിഞ്ഞ് 3.30-ന് ദുബായിൽനിന്ന് കണ്ണൂരിലേക്കാണ് മറ്റൊരു സർവീസ്. അബുദാബിയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം ഉച്ചതിരിഞ്ഞ് 3.15-ന് പുറപ്പെടുമെന്നും എയർഇന്ത്യ അധികൃതർ അറിയിച്ചു.
യു എ ഇ  ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കോവിഡ് 19 റാപ്പിഡ് ടെസ്റ്റുകളില്ല. നിലവിൽ തെർമൽ സ്കാനിങ് മാത്രമാണ് നടത്തുന്നത്.

ഇന്ത്യൻ കോൺസുലേറ്റ് നൽകിയ വിവരമനുസരിച്ച് ദുബായിൽ നിന്ന് ഐ.എക്സ് 434 എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ മടങ്ങിയത് 181 യാത്രക്കാരാണ്. അതിൽ 75 പേർ ഗർഭിണികളാണ്.

error: Content is protected !!