അബൂദാബി ദുബായ് ഷാർജ

യുഎഇയിലെ സ്കൂളുകളിലെ വേനൽക്കാല അവധി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു

സർക്കാർ, സ്വകാര്യ സ്കൂളുകളിലെ കുട്ടികൾക്ക്‌  ജൂലൈ 2 ന് വേനൽക്കാല അവധി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ജൂലൈ 9 മുതൽ അവധിക്കാലം ആരംഭിക്കുമെന്നും  അധികൃതർ സ്ഥിരീകരിച്ചു.

2020-2021 അധ്യയന വർഷം സെപ്റ്റംബറിൽ തുടങ്ങുന്ന കാര്യം  രാജ്യത്തെ ആരോഗ്യ സ്ഥിതിയും മുൻകരുതൽ നടപടികളും അടിസ്ഥാനമാക്കിയായിരിക്കും തീരുമാനിക്കുക.മുമ്പത്തെ തീരുമാനം പോലെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇ – ലേർണിംഗ്  സംവിധാനം നിലവിലെ അധ്യയന വർഷം അവസാനിക്കുന്നതുവരെ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.

error: Content is protected !!