അബൂദാബി ആരോഗ്യം റമദാൻ സ്പെഷ്യൽ

കോവിഡ് മുൻകരുതൽ ; യുഎഇയിലെ പള്ളികൾ ഈദ് അൽ ഫിത്തറിന്റെ സമയത്തും അടഞ്ഞു കിടക്കും

യുഎഇയിലുടനീളമുള്ള പള്ളികൾ ഈദ് അൽ ഫിത്തറിനും അടഞ്ഞു കിടക്കുമെന്ന് അധികൃതർ വ്യക്തമാക്കി . ഈദിന് പ്രത്യേക പ്രാർത്ഥനകൾക്ക് മുമ്പായി ചൊല്ലുന്ന തക്ബീർ പ്രാർത്ഥന സമയത്തിന് 10 മിനിറ്റ് മുമ്പ് പള്ളികളിൽ നിന്ന് പ്രക്ഷേപണം ചെയ്യും.

ബുധനാഴ്ച നടന്ന വെർച്വൽ പത്രസമ്മേളനത്തിൽ യുഎഇ ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അധികാരികൾ വ്യക്തമാക്കിയ സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാരെയും പ്രവാസികളെയും ഓർമ്മപ്പെടുത്തുകയും ചെയ്തു

error: Content is protected !!