അബൂദാബി വിദ്യാഭ്യാസം

വ്യാജ സർട്ടിഫിക്കറ്റുകാരെ കുടുക്കാൻ യു എ ഇയിൽ നിയമങ്ങൾ കർശനമാക്കുന്നു

വ്യാജ അക്കാദമിക സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ആളുകൾ ജോലി നേടുന്നത് തടയുന്നതിനായി പുതിയ റെഗുലേറ്ററി സംവിധാനം ഏർപ്പെടുത്താനൊരുങ്ങി യു.എ.ഇ അധികൃതർ. വിദ്യാഭ്യാസം, കൾച്ചർ, സ്പോർട്സ്, ഇൻഫർമേഷൻ തുടങ്ങിയവയുടെ ചുമതലയുള്ള ഫെഡറൽ നാഷണൽ കൗൺസിൽ (FMC) കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സർവകലാശാലകളുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി ആളുകൾ വലിയ രീതിയിൽ തട്ടിപ്പ് നടത്തുന്നു എന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് ഫെഡറൽ ഡ്രാഫ്റ്റ് നിയമ ഭേദഗതിക്ക് FMC ശുപാർശ ചെയ്തിരിക്കുന്നത്.

നിലവിൽ ഇത്തരത്തിലുള്ള കേസുകൾക്ക് പിടിക്കപ്പെട്ടാൽ യു.എ.ഇ ക്രിമിനൽ നിയമം അനുസരിച്ച്  3 വർഷം വരെ തടവു ശിക്ഷ ലഭിക്കുന്നതാണ്. എന്നാൽ കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിലുള്ള 143 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിനായി FMC നിയമ ഭേദഗതികൾക്ക് തയ്യാറെടുക്കുന്നത്.

error: Content is protected !!