അബൂദാബി ആരോഗ്യം ദുബായ് ഷാർജ റമദാൻ സ്പെഷ്യൽ

കോവിഡ് മുൻകരുതൽ ; യുഎഇ നിവാസികളോട് ഈദ് സൽക്കാരങ്ങളും സന്ദർശന പരിപാടികളും ഒഴിവാക്കാൻ നിർദ്ദേശം

എല്ലാ കുടുംബങ്ങളോടും ഈ വർഷം ഈദ് സൽക്കാരവും  സന്ദർശന പരിപാടികളും  ഒഴിവാക്കണമെന്ന് യുഎഇ സർക്കാരിന്റെ വക്താവ് ഡോ. അംന അൽ ദഹക് അൽ ഷംസി ആവശ്യപ്പെട്ടു. വെർച്വൽ പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആൾകൂട്ടം ഒഴിവാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അനിവാര്യമാണെന്നും അൽ ഷംസി കൂട്ടിചേർത്തു.

സുരക്ഷാ നടപടികൾ  അവഗണിച്ച്  മുത്തച്ഛന്റെ വീട് സന്ദർശിച്ച  40 അംഗ കുടുംബത്തിന്റെ ഒരു ഉദാഹരണം ഡോ. ​​അൽ ഷംസി ചൂണ്ടി കാട്ടി. തുടർന്ന് ഇത്തരത്തിൽ ഉള്ള പ്രവർത്തികൾ ചെയ്യരുതെന്നും അവർ ആവർത്തിച്ചു.കൊറോണ വൈറസിൽ നിന്ന് സമൂഹത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തിന്റെയും  പ്രതിബദ്ധതയുടെയും  ആവശ്യകതയെക്കുറിച്ചും, അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നത് ഓരോ വ്യക്തിയുടെയും ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്തമാണെന്നും ഡോ. അൽ ഷംസി  പറഞ്ഞു.

error: Content is protected !!