അജ്‌മാൻ അബൂദാബി ദുബായ് വിദ്യാഭ്യാസം ഷാർജ

കോവിഡ് പകർച്ചവ്യാധിയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് മൂന്ന് മിനിറ്റ് സമയം അനുവദിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം ; സ്വാഗതം ചെയ്ത് യുഎഇയിലെ സ്കൂളുകൾ

കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി കോവിഡ് സാഹചര്യങ്ങളെ കുറിച്ച് 3 മിനുട്ട് നീളുന്ന അവലോകന ചർച്ചകൾ ഉണ്ടാകും എന്ന് യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് വൈറസ് വ്യാപനത്തെക്കുറിച്ചും, അതുണ്ടാക്കുന്ന സാമൂഹിക – സാമ്പത്തിക വെല്ലുവിളികളെ കുറിച്ചും വിദ്യാർത്ഥികളിൽ വ്യക്തമായ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.

നിലവിലെ സാഹചര്യത്തിൽ മുഴുവൻ അക്കാദമിക പ്രവർത്തനങ്ങളും ഡിജിറ്റൽ സംവിധാനങ്ങൾ വഴി നടപ്പിലാക്കുന്നതിനെ തുടർന്ന് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമായ മറുപടി നൽകിയിരിക്കുന്നത്. രണ്ടാഴ്ച്ച കാലത്തേക്കാണ് ഇത്തരമൊരു കോവിഡ് അവബോധ സെക്ഷൻ നിർബന്ധമാക്കിയിരിക്കുന്നത്.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന പുതിയ പദ്ധതിയെ യു.എ.ഇയിലെ സ്കൂൾ മാനേജ്മെന്റുകൾ സ്വാഗതം ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പുതിയ കോഴ്സ് മെറ്റീരിയലുകളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

error: Content is protected !!