അന്തർദേശീയം അബൂദാബി ആരോഗ്യം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പിന്തുണച്ച യു.എ. ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ബ്രിട്ടൻ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പിന്തുണച്ച യു.എ. ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ബ്രിട്ടൻ.
ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് മിനിസ്റ്റർ ജെയിംസ് ക്ലെവർലി ആണ് യു.എ.ഇ അധികൃതർക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത്. അത്യാവശ്യ മരുന്നുകൾ, ഫെയ്സ് മാസ്കുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ യു. എ. ഇ ബ്രിട്ടനിലേക്ക് കയറ്റി അയച്ചിരുന്നു. 60 ടൺ
പി. പി. ഇ കിറ്റുകളും വിമാന മാർഗം ബ്രിട്ടനിലേക്ക് എത്തിച്ച് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് യു.എ.ഇ അധികൃതർക്ക് നന്ദി അറിയിച്ച് ബ്രിട്ടൻ രംഗത്തെത്തിയിരിക്കുന്നത്. ലോകത്ത് കോവിഡ് വൈറസ് വ്യാപനം ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ.

error: Content is protected !!