അന്തർദേശീയം ഇന്ത്യ

ഉംപുന്‍ ചുഴലിക്കാറ്റിൽ ബംഗാളില്‍ 72 മരണം

ഉംപുന്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 72 മരണം. കൊല്‍ക്കത്തയില്‍ മാത്രം മരിച്ചത് 17 പേര്‍. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു. ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതി സാധാരണ നിലയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു ‌

error: Content is protected !!