അന്തർദേശീയം ആരോഗ്യം

കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സിക്ളൊറോക്കിൻ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന 

കോവിഡ് വൈറസ് ബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ മലേറിയ പ്രതിരോധ വാക്സിനായ ഹൈഡ്രോക്സിക്ളൊറോക്കിൻ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. WHO ഡയറക്ടർ ജനറൽ തെഡ്രോസ്‌ അഥാനോം ഗെബ്രിയെസസ്‌ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ അല്ലാതെ വ്യാപകമായ അളവിൽ കോവിഡ് രോഗികളിൽ ഈ മരുന്ന് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന സാഹചര്യത്തിലാണ് നടപടി.

ഹൈഡ്രോക്സിക്ളൊറോക്കിൻ ഗുളികകൾ കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ളവർ കോവിഡ് ചികിത്സയ്ക്ക് ഈ മരുന്നുകൾ ഫലപ്രദമെന്ന് തീരുമാനിക്കുകയും, ഇന്ത്യയിൽ നിന്നും വലിയ അളവിൽ ഹൈഡ്രോക്സിക്ളൊറോക്കിൻ ഇറക്കുമതിയും ചെയ്തിരുന്നു.

error: Content is protected !!