അബൂദാബി ആരോഗ്യം ദുബായ്

കോവിഡ് സന്നദ്ധസേവകന് ആലിംഗനം വാഗ്ദാനം ചെയ്ത് അബുദാബി കിരീടാവകാശി

അബുദാബിയിലെ കോവിഡ് സന്നദ്ധസേവകനായ റാഷിദ്‌ ഖയെറിന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആലിംഗനം വാഗ്ദാനം ചെയ്തു.യുഎഇയിലെ വിവിധ സന്നദ്ധസേവകരുമായി വ്യാഴാഴ്ച നടത്തിയ ഓൺലൈൻ മീറ്റിംഗിലായിരുന്നു ഇത്.

മുപ്പത് വർഷം മുൻപ് അമ്മയോടൊപ്പം യുഎഇയിൽ എത്തിയതാണ് റാഷിദ്‌ ഖയെർ.ഇപ്പോൾ അബുദാബി എയർപോർട്ടിൽ ജോലി ചെയ്യുകയാണ്.വിവിധ ഭാഷകൾ അറിയാവുന്ന റാഷിദ്‌ കോവിഡ്-19 പ്രതിസന്ധിയിൽ അബുദാബി പോലീസിനെ ലേബർ ക്യാമ്പുകളിൽ ചെന്ന് തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്നുണ്ട്.തന്റെ അനുഭവങ്ങളും ഷെയ്ഖ് മുഹമ്മദുമായി സംസാരിച്ചതിലുള്ള സന്തോഷവും റാഷിദ്‌ മീറ്റിംഗിൽ പങ്കുവെച്ചു.ഇതിനുശേഷമാണ് പ്രതിസന്ധികളെല്ലാം അവസാനിച്ചശേഷം നേരിൽ കാണാമെന്നും ആലിംഗനം ചെയ്യാമെന്നും ഷെയ്ഖ് മുഹമ്മദ്‌  ബിൻ സെയ്ദ് അൽ നഹ്യാൻ റാഷിദിന് ഉറപ്പുനൽകിയത്.മീറ്റിംഗിൽ പങ്കെടുത്ത സന്നദ്ധസേവകരുടെ കോവിഡ്-19 പ്രവർത്തനങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ‌ യുഎഇയുടെ പേരിൽ നന്ദി അറിയിക്കുകയും ചെയ്തു.

error: Content is protected !!