അന്തർദേശീയം

ബംഗ്ലാദേശിൽ ബോട്ട് മുങ്ങി 23 പേര്‍ മരിച്ചു ; നിരവധിയാളുകളെ കാണാതായി

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ബോട്ട് മുങ്ങി 23 പേര്‍ കൊല്ലപ്പെട്ടു. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് ബോട്ട് മുങ്ങിയത്. നിരവധിയാളുകളെ കാണാതായാതായും റിപ്പോര്‍ട്ടുണ്ട്.

മുങ്ങിയ ബോട്ടില്‍ നിന്ന് 23 മൃതശരീരങ്ങള്‍ കണ്ടെത്തിയതായി ധാക്കയിലെ ഫയര്‍ ബ്രിഗേഡ് ഉദ്യോഗസ്ഥന്‍ ഇനായത് ഹുസൈന്‍ പറഞ്ഞു. ബോട്ടില്‍ 50 പേരുണ്ടായിരുന്നതായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്‍തു.

അപകടത്തില്‍പെട്ട ബോട്ടിലുണ്ടായിരുന്നവരില്‍ ആരും ജീവനോടെ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടില്ല. കാണാതായവര്‍ക്കായി ഫയര്‍ ബ്രിഗേഡ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

error: Content is protected !!