ഷാർജ

ഷാർജയിൽ കാലങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന നാനൂറിലധികം കാറുകൾ ഒഴിവാക്കുന്നു 

ഷാർജ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന, നമ്പർ പ്ലേറ്റുകളില്ലാത്ത കാറുകളും, നിയമ ലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങളും ഒഴിവാക്കുവാൻ ഷാർജ പോലീസും, മുനിസിപ്പാലിറ്റിയും തീരുമാനിച്ചു.

ഇത്തരത്തിലുള്ള 419 കാറുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്ന് ഷാർജ പോലീസിലെ കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഹമദ് ബിൻ ഖസ്മുൽ അറിയിച്ചു. കാർ ഉടമകൾക്ക് 48 മണിക്കൂർ ഗ്രേസ് പിരീഡ് നൽകുമെന്നും അതിന് ശേഷം മാത്രമേ തുടർ നടപടികളിലേക്ക് നീങ്ങുകയുള്ളുവെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ള വാഹനങ്ങൾ റെസിഡൻഷ്യൽ മേഖലകളിലും, ഇൻഡസ്ട്രിയൽ ഏരിയകളിലും ഗതാഗത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.

abandoned vehicles generic

error: Content is protected !!