അന്തർദേശീയം അബൂദാബി ആരോഗ്യം

യു.എ.ഇ യുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരിപൂർണ്ണ വിശ്വാസമർപ്പിച്ച് രാജ്യത്തെ 93 ശതമാനത്തിലധികം ജനങ്ങൾ 

യുഎഇ നിവാസികളിൽ 93 ശതമാനത്തിലധികം പേർക്കും കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യാനുള്ള യു എ ഇ സർക്കാരിന്റെ കഴിവിൽ പൂർണ വിശ്വാസമുണ്ടെന്ന് സർവേയിൽ കണ്ടെത്തി.

യു.എ.ഇ യുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരിപൂർണ്ണ വിശ്വാസമർപ്പിച്ച് രാജ്യത്തെ 93 ശതമാനത്തിലധികം ജനങ്ങൾ. ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യുണിറ്റി ഡെവലപ്മെന്റ് (DCD)യുടെ നേതൃത്വത്തിൽ വാർത്ത മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചും, ആരോഗ്യ പ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ടും അബുദാബിയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 50, 000 ൽ അധികം ആളുകളാണ് സർവേയിൽ പങ്കെടുത്തത്.

82% ആളുകൾ വൈറസ് വ്യാപനം ജീവിതത്തെ നിർണ്ണായകമായി ബാധിച്ചുവെന്ന് അഭിപ്രായപ്പെട്ടു

വൈറസ് വ്യാപനത്തെ പൂർണമായും പ്രതിരോധിക്കുന്നതിനായി സർക്കാർ സംവിധാനങ്ങളും, പൊതു ജനങ്ങളും, മറ്റ് സന്നദ്ധ പ്രവർത്തകരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് 97% ആളുകളും അഭിപ്രായപ്പെട്ടു

വൈറസ് വ്യാപനം ഗുരുതരമായപ്പോഴും 50% ആളുകൾ വീടുകളിൽ ഇരുന്ന് തന്നെ ജോലികളിൽ ഏർപ്പെടാൻ കഴിഞ്ഞുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!