അബൂദാബി അൽഐൻ യാത്ര

അബുദാബി -അൽ ഐൻ – ദഫ്‌റ സഞ്ചാരം നാളെ മുതൽ ആകാം

മറ്റുള്ള എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിലേക്കുള്ള വിലക്ക് ഒരാഴ്ചക്ക് കൂടി നീട്ടിയെങ്കിലും അബുദാബി എമിറേറ്റുനുള്ളിലെ വിവിധ പ്രദേശങ്ങളിലേക്ക് യഥേഷ്ടം നാളെ മുതൽ സഞ്ചരിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അബുദാബി -അൽ ഐൻ – ദഫ്‌റ എന്നിങ്ങനെ 3 മേഖലയിലും ആളുകൾക്ക് പരസ്പ്പരം സഞ്ചരിക്കാൻ അവസരമുണ്ട്.

എന്നാൽ സ്റ്റെറിലൈസേഷൻ സമയത്തുള്ള സഞ്ചാര സ്വാതന്ത്ര്യത്തിലെ വിലക്ക് അതുപോലെ തുടരുകയാണ്. മറ്റുള്ള എമിറേറ്റുകളിൽ നിന്നും തൊഴിലാളികൾക്ക് അബുദാബിയിലേക്ക് പ്രവേശിക്കാൻ സ്വതന്ത്രമായ അനുമതി നൽകിയിട്ടില്ല. എന്നാൽ പെർമിറ്റ് ഉള്ളവർക്ക് കടക്കാവുന്നതുമാണ്.

അബുദാബിയിയിൽ നിന്ന് മറ്റുള്ള എമിറേറ്റുകളിലേക്ക് പോകുന്നതിന് പെർമിറ്റ് ആവശ്യമില്ല. തിരിച്ചു കയറുന്നതിന് പെർമിറ്റ് ആവശ്യമുണ്ട്.

error: Content is protected !!